കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബ് തുളസി ഭാസ്കരൻ സ്മാരക ആസ്റ്റർ മിംസ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. കണ്ണൂർ പ്രസ് ക്ലബ് - കെയുഡബ്ല്യുജെയെ കീഴടക്കി വീണ്ടും ജേതാക്കളായി.
കോഴിക്കോട് പ്രസ് ക്ലബ് മൂന്നാം സ്ഥാനക്കാരായി. ജേതാക്കൾക്കുള്ള ട്രോഫി ടി.ഒ. മോഹനൻ എംഎൽഎ സമ്മാനിച്ചു. മികച്ച കളിക്കാരനുള്ള വിക്ടർ ജോസഫ് മെമ്മോറിയൽ അവാർഡ് ഷാജി പേരാവൂരിനും ഓൾറൗണ്ട് മികവിന് ഷമീർ ഊർപ്പള്ളിക്കും (കണ്ണൂർ പ്രസ് ക്ലബ് ) എംഎൽഎ മെഡലും പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.
പ്രദർശന മത്സരത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻ രാജും സംഘവുമടങ്ങിയ ടീം യുവജന സംഘടനാ നേതാക്കളുടെ ടീമിനെ തോല്പിച്ച് കാണികളുടെ കൈയടി നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിലിന്റെ നേതൃത്വത്തിൽ യുവജന സംഘടനാ നേതാക്കളായ മുഹമ്മദ് അഫ്സൽ, വിജിൽ മോഹൻ, മുഹമ്മദ് ഷമ്മാസ്, വൈഷ്ണവ് , സി.കെ. മുഹമ്മദലി, അനുരാഗ്, സാഗർ തുടങ്ങിയവർ ഉൾപ്പെടുന്ന കണ്ണൂരിന്റെ സമര യൗവനങ്ങളോടാണ് പോലീസ് മേധാവിയും സംഘവും എറ്റുമുട്ടിയത്.